ശ്രീ അഷ്ടമച്ചാല്‍ ഭഗവതിക്ഷേത്രം
ചരിത്രാതീത കാലം തൊട്ടു തന്നെ പേരു കൊണ്ടും പെരുമകൊണ്ടും പ്രസിദ്ധമാണ്‌ പയ്യന്നൂര്‍ തെരുവിലെ ശ്രീ അഷ്ടമച്ചാല്‍ ഭഗവതിക്ഷേത്രം. മഹാക്ഷേത്രമല്ലെങ്കിലും മഹാക്ഷേത്ര സങ്കല്‌പത്തിലുള്ളതാണ്‌ ഇവിടുത്തെ ആരാധനാസമ്പ്രദായങ്ങള്‍. പയ്യന്നൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ വലതുഭാഗത്ത്‌ സുമാര്‍ അരകിലോമീറ്റര്‍ തെക്കോട്ടുമാറി പയ്യന്നൂര്‍ തെരുവില്‍ ശാലിയ സമുദായത്തിന്റെ പരദേവതയായി സര്‍വ്വവിധ പ്രതാപങ്ങളോടുംകൂടി ഭഗവതി വാണരുളുന്നു. കേവലം ഒരു സമുദായ ക്ഷേത്രമാണെങ്കിലും പേരു കൊണ്ടും പെരുമകൊണ്ടും, വ്യത്യസ്തമായ ആരാധനാസമ്പ്രദായങ്ങള്‍ കൊണ്ടും ശ്രീ അഷ്ടമച്ചാല്‍ ഭഗവതി ക്ഷേത്രം മറ്റു കഴക ക്ഷേത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തത പുലര്‍ത്തുന്നു. കൂടുതല്‍ വിവരങ്ങള്‍
ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകൾ
ദീപാരാധന ( പ്രാർത്ഥനാ വഴിപാട്‌ ).
മാസ സംക്രമ വഴിപാട്‌.
വേട്ടയ്ക്കൊരുമകന് ഇലനീർമുട്ട്, തണ്ണീരമ്രത് നിവേദ്യം, അപ്പനിവേദ്യം
ആയില്യം നൂറും, പാലും, മട്ട സമർപ്പണം, പുഷ്പാഞ്ജലി, സർപ്പബലി(ഡിസംബർ).
ഫോട്ടോ ആല്‍ബം
വീഡിയോ ആല്‍ബം